Reader's Corner

രണ്ടു തലമുറ രണ്ടു ജീവിതം സമാനതകള്‍ ഏറെ………

ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹമായ രീതിയില്‍ അംഗീകാരം കിട്ടാത്തവര്‍ ധാരാളമാണ്. അതിനു ഉദാഹരണമാണ്‌ ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനും ശില്പിയുമായ പോൾ ഗോഗിൻ. സിംബോളിക് മൂവ്മെന്റിന്റെ മുഖ്യ ഉപജ്ഞാതാക്കളിൽ ഒരാളായ ഇദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് മരണശേഷമാണ് അംഗീകാരങ്ങൾ ലഭിച്ചത്. ഈ വ്യക്തിയുടെയും അയാളുടെ തലമുറയുടെയും കഥപറയുകയാണ് ദി വേ ടു പാരഡൈസ്. 2010 ലെ നോബൽ സമ്മാന ജേതാവായ പെറുവിയൻ നോവലിസ്റ്റ് മാരിയോ വർഗാസ് യോസയാണ് ഈ നോവലിന്‍റെ കര്‍ത്താവ്.

പോളിന്റെ മുത്തശ്ശിയായിരുന്ന ഫ്ലോറ ട്രിസ്റ്റൻ ഫ്രഞ്ച് ട്രേഡ് യൂണിയൻ നേതാവും ഫെമിസിസ്‌റ് മുന്നേറ്റത്തിന്റെ ആദ്യകാല പ്രവർത്തകയുമായിരുന്നു. “ദി വേ ടു പാരഡൈസ്” എന്ന നോവൽ രണ്ടു കാലഘട്ടങ്ങളിലെ ഇരുവരുടെയും ജീവിതത്തിലെ സമാനതകൾ അനാവരണം ചെയ്തുകൊണ്ടുള്ള ഒരു ജീവചരിത്ര കുറിപ്പ് കൂടിയായി വായനക്കാര്‍ക്ക് കാണാന്‍ കഴിയും.

യഥാർത്ഥത്തിൽ സ്പാനിഷ് ഭാഷയിൽ ദി വേ ടു പാരഡൈസ് എന്ന് പറയുന്നത് നമ്മുടെ നാട്ടിലെ ഒളിച്ചു കളി പോലുള്ള ഒരുതരം കളിയാണ്. നോവലിൽ ഇടവിട്ട് വരുന്ന അദ്ധ്യായങ്ങളിലായി ഫ്ലോറ ട്രിസ്റ്റന്റെയും പോൾ ഗോഗിന്റെയും ജീവിതം വരുന്നുണ്ടെങ്കിലും ഇവർ ജീവിതത്തിൽ പരസ്പരം കണ്ടിട്ടില്ല. പോൾ ജനിക്കുന്നതിനു മുമ്പ് തന്നെ ഫ്ലോറ ട്രിസ്റ്റൻ മരിച്ചിരുന്നു. ആത് കൊണ്ട് തന്നെ കഥാപാത്രങ്ങളും അവരുടെ ജീവിതവും മറി മാറി വരുന്നു.

1844 ൽ ഫ്ലോറിറ്റയുടെ യവ്വനകാലത്തിലാണ് നോവല്‍ ആരംഭിക്കുന്നത്. ‘ഫ്ലോറിറ്റ, ഇന്ന് മുതൽ നീ ലോകം മാറ്റി മറിക്കാൻ പോകുന്നു’ എന്ന ആത്മഗതമാണ് വായനക്കാരന്‍ ആദ്യം കേള്ക്കുന്നത്. ഒരു ധനികന്റെ അവിഹിത സന്തതിയായ ഫ്ലോറ ഒരു പ്രസ് ജീവനക്കാരിയാണ്. ദാരിദ്യ്രത്തിന്റെയും അവജ്ഞയുടെയും പരിഹാസത്തിന്റെയും മടുപ്പിക്കുന്ന അന്തരീക്ഷം അവളെ മദ്യപാനിയും സിഫിലിസ് രോഗിയും അവള്‍ പോകുന്ന പ്രസ്സിന്റെ ഉടമയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാക്കുന്നു. സ്ത്രീകളോട് മന്യമായ് പെരുമാറാത്ത ഒരു ദുഷ്ടനായിരുന്നു ഇയാള്‍.

പൊരുത്തപ്പെടാനാവാത്ത ഈ ജീവിതം എല്ലാം ഉപേക്ഷിച്ചു പിന്നീട് ട്രേഡ് യൂണിയൻ സംഘാടനവുമായി ബന്ധപ്പെട്ട് ഫ്രാൻസ് ആകെ സഞ്ചരിക്കുന്ന ഫ്‌ലോറയെ ആണ് നാം കാണുന്നത്. കത്തോലിക്കാ സഭയുടെയും ഭരണകൂടത്തിന്റെയും സകലവിധ എതിർപ്പുകൾക്കിടയിലും ഫ്ലോറ തന്റെ ലക്ഷ്യത്തിനായി പോരാടുകയാണ്. ഇതിനു സമാനമാണ് പോൾ ഗോഗിന്‍റെ ജീവിതം അയാള്‍ ജീവിതം ഉപേക്ഷിക്കുന്നത് ചിത്ര രചയ്ക്കയാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയിൽ മതായിയാ എന്ന ചെറുപട്ടണത്തില്‍ ഈത്തപ്പെടുന്ന ഗോഗിന്‍ ജീവിതത്തിലെ മടുപ്പുകളെ തന്റെ ചിത്രങ്ങളില്‍ വരച്ചു ചേര്‍ക്കുന്നു.

രണ്ടു കാലഘട്ടങ്ങളിലായാണ് ഫ്ലോറയും ഗോഗിനും ജീവിച്ചതെങ്കിലും സമാന്തരമായ സമാനതകൾ ഇരുവരുടെയും ജീവിതത്തിൽ കാണാം. ഇരുവരും ജന്മദേശമായ ഫ്രാൻസ് ഉപേക്ഷിക്കുന്നവരാണ്. ശാരീരികമായ അസ്വസ്ഥതകള്‍ രണ്ട് പേരും അനുഭവിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നുമേറ്റ വെടിയുണ്ടയുമായി ജീവിക്കേണ്ടി വന്ന സ്ത്രീയാണ് ഫ്ലോറ ട്രിസ്റ്റാൻ. സിഫിലിസ് രോഗ ബാധിതനായാണ് ഗോഗിൻ ജീവിച്ചത്. ഇവര്‍ രണ്ടു പേരും പുതിയൊരു ലോകം നിര്‍മ്മിക്കുവാന്‍ ശ്രമിച്ചിരുന്നു. സംഭവ ബഹുലമായ ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍ വരച്ചു കാട്ടുന്ന മനോഹരമായ നോവല്‍ ആഖ്യാനമാണ് “ദി വേ ടു പാരഡൈസ്”.

Tags

Post Your Comments


Back to top button
Close
Close