
കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ദിനവും മികച്ച വരുമാനം. രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം ആറു വരെ 37,447 പേര് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു. ടിക്കറ്റ് വരുമാനമായി 13,29,840 രൂപയും ലഭിച്ചു.
ആദ്യ ദിവസമായ തിങ്കളാഴ്ച 85,671 പേര് മെട്രോയില്‍ യാത്ര ചെയ്തു. ഇതിലൂടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു ലഭിച്ചത് 28,11,630 രൂപ. രാത്രി പത്തു വരെയാണ് മെട്രോ സര്‍വീസ്. പുളിഞ്ചുവട്, അന്പാട്ട്കാവ് സ്റ്റേഷനുകളില്‍നിന്നു മാത്രം ഇന്ന് 210 കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്തു.
Post Your Comments