ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കി സൗകര്യമൊരുക്കണം; ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്നും ഹൈക്കോടതി. മദ്യ വില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുതെന്നും കോടതി നിർദേശിക്കുകയുണ്ടായി.

ബവ്കോ ഔട്ട്‌ലെറ്റിനു മുന്നിലെ ക്യൂ വ്യാപാരത്തിന് തടസമുണ്ടാക്കുന്നുവെന്ന തൃശൂരിലെ വ്യാപാരിയുടെ ഹര്‍ജി പരിഗണിച്ചാണ് നിർദേശം. മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് പാലിക്കണമെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

Share
Leave a Comment