Videos

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

 

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നാലെ, പുതിയ സബ്കളക്ടറെയും എതിര്‍ക്കുമെന്ന വാദവുമായി  സിപിഎം രംഗത്ത്
ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നുള്ള ഉത്തരവ് ഇന്നെലയാണ് വന്നത് .മൂന്നാറിലെ വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പക്കണമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ പറയുമ്പോഴും വസ്തുതാപരമായി ഇതെത്രത്തോളം വിജയിക്കുമെന്നിപ്പോള്‍ പറയാന്‍ കഴിയില്ല..ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് വി.വി.ജോര്‍ജ്ജിന്റെ പേരിലുള്ള  ഭൂമിയുടെ കാര്യത്തില്‍ നടന്നത്  . ജില്ലയുടെ പല ഭാഗങ്ങളിലായി യാതൊരു വിധ നീതിയും നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് പറയുന്ന സി.പി.എം, പുതിയ സബ്കളക്ടറെയും എതിര്‍ക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ഒടുവില്‍ വിവാദ പ്രസംഗത്തിന് മാപ്പ് പറഞ്ഞ് മന്ത്രി ജി. സുധാകരന്‍; ലോക ബാങ്ക് ടീം ലീഡര്‍ ഡോ.ബെര്‍ണാര്‍ഡ് അരിട്വയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്.
ലോക ബാങ്ക് ടീം ലീഡര്‍ക്കെതിരായ ‘വര്‍ണവെറി’ പ്രസംഗം പ്രശ്‌നമായതിനെ തുടര്‍ന്നാണ്‌ മാപ്പ് അപേക്ഷയുമായി മന്ത്രി ജി. സുധാകരന്‍ രംഗത്ത് വന്നിരിക്കുന്നത്. നീഗ്രോ എന്ന വാക്ക് ഇത്രയും വലിയ പ്രശ്‌നം ഉണ്ടാക്കുമെന്നു കരുതിയിരുന്നില്ലെന്നും ഇങ്ങനെ ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും മന്ത്രി അറിയിച്ചു.ലോക ബാങ്ക് പ്രതിനിധിയെ മോശക്കാരനാക്കാന്‍  ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിനിധികള്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയാല്‍, ഇക്കാര്യം അവരെ നേരിട്ട്ബോധ്യപ്പെടുത്താനും താന്‍ തയ്യാറാണെന്ന് സുധാകരന്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട പ്രമുഖ നടിക്കെതിരെ അപകീര്‍ത്തികരമായ  പ്രസ്താവനകള്‍  സൃഷ്ട്ടിച്ചവര്‍ക്കായുള്ള  തുടര്‍നടപടി, ഇന്നു വനിതാ കമ്മിഷന്‍  സ്വീകരിക്കും
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍  പരാതി കൊടുത്തിരുന്നത്. ഈ കൂട്ടായ്മ  ഇന്നു പുതുതായി സ്ഥാനമേറ്റ വനിതാ കമ്മീഷന്‍ ചെയര്‍പഴ്‌സന്‍ എം.സി. ജോസഫൈനെ നേരിട്ട് കണ്ട് പരാതി ഉന്നയിക്കും. ഇവ കൂടാതെ മറ്റ് ചില സംഘടനകളും ഇത്തരത്തിലുള്ള പരാതി വനിതാ കമ്മീഷനില്‍ നേരത്തെ നല്‍കിയിട്ടുണ്ട് .എല്ലാ പരാതികളും പരിശോദിച്ചതിന് ശേഷമായിരിക്കും കമ്മീഷന്‍ തുടര്‍നടപടികളിലേക്ക് കടക്കുക.
ഒടുവില്‍ ഹൈക്കോടതിയും  എല്ലാം  ശരിയാക്കാന്‍ വന്നവര്‍ക്കെതിരെ രംഗത്ത്
അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പല കാര്യങ്ങളിലും വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ്‌ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി   രംഗത്ത് വന്നിരിക്കുത്. വിവാദമായ മൂന്നാറിലെ ലൗഡെയ്ല്‍ ഒഴിപ്പിക്കലിന് അനുമതി നല്‍കിയ  വിധിയുടെ പകര്‍പ്പ്  പുറത്തുവന്നതോടെയാണ്  ഹൈക്കോടതിയുടെ അതിരൂക്ഷമായ പരാമര്‍ശങ്ങളും പുറത്തായിരിക്കുന്നത്. ഇങ്ങനെ ആണെങ്കില്‍. എ.ല്ലാം ശരിയാക്കാന്‍ ഇനി ആരു വരുന്നതാണ് ഉചിതമെന്നു  ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഭോപ്പാല്‍. ഇനി റെക്കോഡിട്ട സംസ്ഥാനം; 15 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെ നട്ട് പിടിപ്പിച്ചത് 6.6 കോടി മരങ്ങള്‍
ഞായറാഴ്ച   രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ്  നര്‍മദ നദീതടത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ചത്.6.6 കോടി മരങ്ങള്‍ നട്ട് റെക്കോഡിട്ട ഭോപ്പാല്‍ ഇനി പൂര്‍ണ്ണമായ പച്ചപ്പിന്റെ നാടായി മാറും.ലോകമെമ്പാടും ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക  പ്രശ്നങ്ങളെ  മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുതിനിടയില്‍ ഇന്ത്യയുടെ പാങ്കാളിത്തമാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉഭയകക്ഷി ബന്ധം മാറ്റാനുള്ള  തീരുമാനത്തിനു പിന്നാലെയാണിത്.
ഇന്ത്യയില്‍ നിന്ന്  ഇസ്രയേലിലേക്ക് നേരിട്ട് വിമാന സര്‍വീസ്സ് തുടങ്ങുമെന്ന പ്രഖ്യാപനത്തോടെ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് പാക്കിസ്ഥാന്‍.ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ
ഇത് വളരെ മോശകരമായി ബാധിക്കുമെന്നു നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നു. .ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ സന്ദര്‍ശനം നടത്തിയത്.കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വര്‍ധിപ്പിക്കാനുള്ള ഇരുരാജ്യങ്ങളുടെയും തീരുമാനമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനം കേരളത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്തര്‍ശിച്ച ഇന്ത്യന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയാണ് മട്ടാഞ്ചെരിയിലെ സിനഗോഗില്‍ സൂക്ഷിച്ചിരുന്ന ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ പുരാതന കൈയെഴുത്ത് പ്രതിയും, പുരാതനമായ ഒരു സ്വര്‍ണക്കിരീടവും നല്‍കിയത്.
ചലച്ചിത്ര മേഖലയില്‍ ലൈംഗിക ചൂഷണമില്ല എന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അഭിപ്രായത്തെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍. കോമഡി കളിച്ച് എല്ലായിടത്തും രക്ഷപ്പെടാന്‍ കഴിയില്ല എന്ന സത്യം മനസിലാക്കി ദയവു ചെയ്ത് പൊട്ടന്‍ കളി നിര്‍ത്തണമെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു
കൃഷ്ണദാസിനേയും കുടുംബത്തേയും  ആപല്‍ക്കാലത്ത് തള്ളിപ്പറയില്ലെന്നു മുന്‍ എംപിയും മുതിര്‍ കോണ്‍ഗ്രസ്‌ നേതാവുമായ കെ സുധാകരന്‍.കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button