Home & Garden

ചെറിയ വീടുകളും വിശാലമായി തോന്നുന്ന രീതിയിൽ ഒരുക്കം

ചെറിയ വീടുകൾ ചിലപ്പോൾ നിര്‍മ്മാണത്തിലും അലങ്കാരത്തിലും പുലര്‍ത്തിയിരിക്കുന്ന വൈദഗ്ദ്യം കൊണ്ട് കൂടുതല്‍ വിശാലമായി കാണാറുണ്ട്. മുറികളുടെ അലങ്കാരം, പെയിന്റ്, ഫര്‍ണീച്ചറുകളുടെ കിടപ്പ് ഇതെല്ലാം വീട് വിശാലമുള്ളതാണെന്ന് കാണിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല രീതിയിലുള്ള ലൈറ്റിംഗ് സിസ്റ്റം വലിയ മാറ്റങ്ങൾ കൊണ്ടുവരും. തെളിച്ചമാര്‍ന്ന വെളിച്ചമാണ് നിങ്ങളുടെ മുറിയിലെങ്കില്‍ മുറിയിലാകെ ആ വെളിച്ചം പ്രതിഫലിക്കും.

ആവശ്യമില്ലാത്ത ഫര്‍ണീച്ചറുകള്‍ കയറ്റിയിട്ട് സ്ഥലസൗകര്യം കുറയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഫര്‍ണീച്ചറുകളും മറ്റ് അനുബന്ധസാധനങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ഒതുങ്ങിയവ വാങ്ങണം. ആവശ്യമില്ലാത്ത പഴയ ഫര്‍ണീച്ചറുകള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ കർട്ടനുകൾ എന്നിവ ഒഴിവാക്കാം. ഇളം നിറത്തിലുള്ള പെയിന്റും അതിന് ചേര്‍ന്ന ഷേഡുകളുമാണ് വീടിന് നല്ലത്. കൂടാതെ കണ്ണാടി കോണുകളില്‍ വെയ്ക്കുക. അവയുടെ പ്രതിഫലനങ്ങള്‍ മുറിയുടെ അഴക് കൂട്ടുന്നതിനൊപ്പം വിശാലമായ ലുക്കും പ്രദാനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button