ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിച്ച ആളിന്റെ നാവ് കടിച്ചെടുത്തു വീട്ടമ്മ : നാവ് നഷ്ടപ്പെട്ട ആൾ കസ്റ്റഡിയിൽ

കൊച്ചി: അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ പോയ വീട്ടമ്മയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കഴിച്ച പാത്രങ്ങള്‍ കഴുകി കിടക്കാന്‍ ഒരുങ്ങിയ വീട്ടമ്മയെ അയൽവാസിയായ ഇയാള്‍ പെട്ടെന്ന് പിന്നില്‍ നിന്നും കടന്നു പിടിക്കുകയും ചുംബിക്കുകയുമായിരുന്നു. എന്നാൽ ഞെട്ടലിൽ നിന്ന് മുക്തയായ യുവതി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചെടുത്ത് അതുമായി പോലീസില്‍ പരാതി നല്‍കി.

നാവ് മുറിഞ്ഞ് ഓടി രക്ഷപെട്ടു ചികിത്സതേടി ആശുപത്രിയില്‍ കിടന്ന യുവാവിനെ വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പിറ്റേന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ടെങ്കിലും എതിരാളിയുടെ നാക്ക് വീട്ടമ്മ കടിച്ചുമുറിച്ചു. വേദന കൊണ്ടു പുളഞ്ഞ പ്രതി വീട്ടമ്മയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു. പിറ്റേന്ന് മുറിഞ്ഞു കിട്ടിയ നാവിന്റെ ഭാഗവുമായി വീട്ടമ്മ ഞാറയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു.

പോലീസ് പരാതി സ്വീകരിച്ച ശേഷം അന്വേഷണം നടത്തിയെങ്കിലും ആളെ വ്യക്തമാകാതെ കുഴഞ്ഞിരുന്നു. തുടർന്ന് പോലീസ് പിറ്റേന്ന് നാവ് മുറിഞ്ഞതിന് ചികിത്സ തേടിയവരുടെ വിവരം ആശുപത്രികളിൽ നിന്ന് തപ്പിയെയെടുക്കുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും യുവാവിനെ പൊക്കുകയും ചെയ്യുകയുമായിരുന്നു. നാവ് മുറിഞ്ഞു ചികിത്സയിലായിരുന്ന ഇയാളുടെ വിലാസം ആശുപത്രി രേഖകളിൽ നിന്ന് പൊലീസിന് ലഭിക്കുകയായിരുന്നു.

യുവതിയുടെ അയല്‍ക്കാരന്‍ തന്നെയാണ് പ്രതി. മുറിവേറ്റ യുവാവ് പാലക്കാട് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ചികിത്സയ്ക്കായി പോയത്. ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞ പ്രതി അബദ്ധം പറ്റിയതാണെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.

Share
Leave a Comment