CricketNewsInternationalSports

സച്ചിനെ പിന്നിലാക്കാനൊരുങ്ങി അലിസ്റ്റർ കുക്ക്

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റ് റെക്കോര്‍ഡ് മറികടക്കാനൊരുങ്ങി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങുകയാണ് കുക്ക്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമെന്ന റെക്കോർഡും കുക്ക് സ്വന്തമാക്കുമെന്നാണ് വിലയിരുത്തുന്നത്. 200 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച സച്ചിന്റെ അക്കൗണ്ടില്‍ 15,921 ടെസ്റ്റ് റണ്‍സാണുള്ളത്. 145 ടെസ്റ്റുകളില്‍ നിന്ന് 11,568 റണ്‍സാണ് കുക്ക് സ്വന്തമാക്കിയിരിക്കുന്നത്.

32 വയസുള്ള കുക്ക് നിലവിലെ ഫോം തുടരുകയാണെങ്കില്‍ സച്ചിനെ മറികടക്കും. ടെസ്റ്റ് മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെത്. ഒരു വര്‍ഷം 15 ടെസ്റ്റ് മല്‍സരങ്ങളെങ്കിലും ടീം കളിക്കാറുണ്ട്. ഇത് കുക്കിന് അനുകൂല ഘടകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button