സിനിമയോടുള്ള നിലപാടില്‍ മാറ്റം വരുത്തി നയന്‍താര..!

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായ മാറിയ നയന്‍താര അഭിനയത്തില്‍ തന്റേതായ ശൈലി കാത്തു സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ്. നായികമാരില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ മലയാളി താരം. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നയന്‍താര സിനിമയില്‍ നായികയായി വേണമെന്ന നിര്‍ബന്ധം കൂടുതലുള്ളതുകൊണ്ട് തന്നെ താരത്തിന്റെ മൂല്യവും വര്‍ദ്ധിച്ചു.
ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ച ആ നടിയുടെ നിലപാടുകളിലെ മാറ്റമാണ്. തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന താരം ഇപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിനെക്കുറിച്ചാണ് പാപ്പരാസികള്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ തീരുമാനങ്ങളുമായി എന്നും മുന്നോട്ടു പോകുന്ന താരമാണ് നയന്‍താര. ഒരു സിനിമയുടെ കരാറില്‍ ഒപ്പിടുന്നതിന് മുന്‍പേ നയന്‍താര സ്വന്തം നിലപാട് വ്യക്തമാക്കാറുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് താരം ആദ്യമേ തന്നെ നിബന്ധന വെക്കാറുണ്ട്. ആരും ഇത്തരം കാര്യങ്ങള്‍ക്ക് നയന്‍സിനെ നിര്‍ബന്ധിക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ താരം ഇക്കാര്യത്തില്‍ നിലപാട് മാറ്റിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ വാര്‍ത്ത.
നയന്‍താരയുടെ പുതിയ ചിത്രമാണ് അറം. കലക്ടറായാണ് നയന്‍സ് ഇതില്‍ വേഷമിടുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് താരം തന്റെ നിലപാട് മാറ്റിയത്. പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നയന്‍താര ചാനലുകള്‍ തോറും കയറി ഇറങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അതിനു കാരണം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിആയതിനാലെന്നാണ് വാര്‍ത്ത. തന്റെ മാനേജരെ ബിനാമിയാക്കിയാണ് നയന്‍താര അറം നിര്‍മിച്ചിരിക്കുന്നത്. വന്‍തുക മുടക്കി ഈ ചിത്രത്തിന്റെ സംപ്രേഷണാവകാശം പ്രമുഖ ചാനല്‍ സ്വന്തമാക്കിയിട്ടുണ്ട്. സംപ്രേഷണാവകാശം ഏറ്റെടുത്ത ചാനല്‍ താരത്തെ വരച്ച വരയില്‍ നിര്‍ത്തിയാണ് പ്രമോഷണല്‍ പരിപാടികളിലേക്ക് നയിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
Share
Leave a Comment