CinemaMollywoodMovie SongsEntertainment

ഗണേഷ് കുമാറിനെതിരെ വിമെൻ ഇൻ സിനിമ കളക്ടിവ്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയതിന് ഗണേഷ്കുമാറിനെതിരെ വിമന്‍ ഇന്‍ സിനിമ കലക്ടീവ്.ഓണത്തലേന്ന് ജയിലിൽ കഴിയുന്ന ദിലീപിനെ കാണാനെത്തിയ നടനും എം എൽ എയുമായ ഗണേഷ് കുമാർ ദിലീപിനെ അനുകൂലിച്ചു സംസാരിക്കുകയുണ്ടായി.കൂടാതെ ദിലീപ് സഹായിക്കുകയും അദ്ദേഹം തോളിൽ കയ്യിട്ട് നടക്കുകയും ചെയ്ത സുഹൃത്തുക്കളും സിനിമ പ്രവർത്തകരും ദിലീപിന് പിന്തുണയുമായി രംഗത്ത് എത്തുന്നതിനു പൊലീസിനെയോ ചാനലുകളുടെ അന്തിചര്‍ച്ചകളെയോ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ പ്രസ്താവനയിലൂടെ ഗണേഷ് കുമാർ എം.എല്‍.എ പദവി ദുരുപയോഗം ചെയ്യുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്തു എന്നാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്‍റെ ആരോപണം.ഇന്നോ നാളയോ ഇതിനെതിരെ സ്‌പീക്കർക്ക് പരാതി നൽകാനാണ് സംഘടനയുടെ തീരുമാനമെന്ന് കലക്ടീവ് പ്രവര്‍ത്തക വിധു വിന്‍സെന്റ്‌ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button