CricketNewsSports

ഓസീസ് താരങ്ങളെ അത്ഭുതപ്പെടുത്തി രണ്ട് കൈ കൊണ്ടും പന്തെറിഞ്ഞ് അക്ഷയ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീമും ഇന്ത്യയുടെ പ്രസിഡന്റസ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ ഓസീസ് താരങ്ങളെ അത്ഭുതപ്പെടുത്തി അക്ഷയ് കര്‍ണെവാർ. വലതു കൈയ്യ് കൊണ്ടും ഇടതു കൈയ്യ് കൊണ്ടും ഒരേ ഓവറില്‍ പന്തെറിഞ്ഞായിരുന്നു അക്ഷയ് തന്റെ ബൗളിങ് പാടവം പുറത്തെടുത്തത്.

\നേരത്തെ തന്റെ വ്യത്യസ്ത രീതിയുമായി നാഗ്പൂര്‍ ക്രിക്കറ്റ് മൈതാനത്ത് ശ്രദ്ധേയനായ അക്ഷയ് യൂസഫ് പത്താന്റെയും ഇര്‍ഫാന്‍ പത്താന്റെയും പ്രോത്സാഹനത്തോടെയാണ് അക്ഷയ് ഈ ബൗളിങ് രീതി ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 34 ഉം, 13 ടി20 മത്സരത്തില്‍ നിന്നും 10 വിക്കറ്റും അക്ഷയ് നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button