മുന്‍ പ്രധാനമന്ത്രിക്ക് തടവ് ശിക്ഷ. തായ്‌ലാന്റ് മുന്‍ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് കോടതി മുന്‍ പ്രധാനമന്ത്രിയെ ശിക്ഷിച്ചത്. അരി സബ്‌സിഡിയില്‍ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ. അതേസമയം, ശിക്ഷാവിധിക്കും മുന്‍പ് യിംഗ്ലക്ക് നാടുവിട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.
യിംഗ്ലക്ക് തായ്‌ലാന്റ് പ്രധാനമന്ത്രിയായി 2011 ലാണ് ചുമതലയേറ്റത്. അരി സബ്‌സിഡിയില്‍ ക്രമക്കേട് നടത്തി ഫണ്ട് ബന്ധുക്കള്‍ക്ക് നല്‍കിയെന്നാണ് കേസ്. ഈ കേസിനെ തുടര്‍ന്നാണ് യിംഗ്ലക്കിനു സ്ഥാനം നഷ്ടമായത്.
Leave a Comment