തിരുവനന്തപുരം: ചിറയന്‍കീഴില്‍ യുവാവിനെ നടുറോഡിലിട്ട് മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി ശ്രീജിത്തിനെയാണ് ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒന്നാം പ്രതി അനന്തുവിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
മദ്യലഹരിയിലായിരുന്നപ്പോള്‍ ഉണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് ഒന്നാം പ്രതി അനന്തു പോലീസില്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Leave a Comment