IndiaNewsLife Style

കന്യാകുമാരി ഇരുട്ടിലായി ; വിവേകാനന്ദപ്പാറയില്‍ കുടുങ്ങി അഞ്ച് ജീവനക്കാര്‍

 

കന്യാകുമാരി: ഓഖി ചുഴലിക്കാറ്റിലും കനത്ത മഴയിലും കന്യാകുമാരിയിലെ വൈദ്യുതബന്ധം പൂര്‍ണമായും തകരാറിലായി. വൈദ്യുതി എത്തണമെങ്കില്‍ ഇനിയും അഞ്ച് ദിവസമെങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 കെ.വി. ലൈനുകളും ടവറുകളും വ്യാപകമായി നശിച്ചതാണ് വൈദ്യുതി മുടക്കത്തിന് കാരണം.

വിവേകാനന്ദപ്പാറയില്‍ അഞ്ച് ജീവനക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം ഇന്നു കൂടിയേ ഉണ്ടാവൂ. ബോട്ടോ മറ്റ് കടല്‍ സര്‍വ്വീസുകളോ ഇല്ലാത്തതിനാല്‍ അവരെ കരയിലേക്ക് എത്തിയ്ക്കാനുമാകില്ല. എന്നാല്‍, പാറയിലായതിനാല്‍ സുരക്ഷിതരാണ്.
കൃഷിക്കും കാര്യമായ നാശം വന്നിട്ടുണ്ട്. കന്യാകുമാരി വിജനമാണ്. രാവിലെ മുതല്‍ ഗതാഗതം നിലച്ചിരിക്കുന്നു. മാത്രമല്ല, പ്രധാന ഹൈവേ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ യാത്രക്കാര്‍ ഉള്‍വഴികളിലൂടെ പല വാഹനങ്ങളിലായിട്ടാണ് മണിക്കൂറുകളെടുത്ത് സഞ്ചരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button