Uncategorized

സലില്‍.എസ്.പ്രകാശ് ഇനി ഇന്‍ഫോസിസ് സി.ഇ.ഒ

ബംഗളൂരു: സലില്‍.എസ്.പ്രകാശിനെ ഇന്‍ഫോസിസ് സി.ഇ.ഒ ആയി നിയമിച്ചു. 2018 ജനുവരി രണ്ടിനാണ് അദ്ദേഹം പുതിയ സി.ഇ.ഒയായി ചുമതലയേല്‍ക്കുന്നത്. രണ്ട് മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് സലില്‍നെ സി.ഇ.ഒയായി ഇന്‍ഫോസിസ് തെരഞ്ഞെടുത്തത്. നിലവില്‍ ഫ്രഞ്ച് ഐ.ടി സര്‍വീസ് കമ്പനിയായ കാപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് പ്രകാശ്.

പ്രകാശിനെ സി.ഇ.ഒയായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയം കമ്പനിക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി ചെയര്‍മാന്‍ നന്ദന്‍ നിലേകേനി പറഞ്ഞു.  ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കക്ക് പകരം യു.ബി പ്രവീണ്‍ റാവുവാണ് ഇടക്കാല സി.ഇ.ഒയായി ചുമതലയേറ്റത്. 2018 ജനുവരി രണ്ടിന് പ്രവീണ്‍ റാവുവിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ സി.ഇ.ഒയെ ഇന്‍ഫോസിസ് ഇപ്പോള്‍ തിരഞ്ഞെടുത്തത്.

സലില്‍.എസ്.പ്രകാശ് കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ബോംബൈ ഐ.ഐ.ടിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിച്ചുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button