കോടികൾ മുടക്കി ഡാവിഞ്ചിയുടെ ചിത്രം വാങ്ങിയത് സൗദി രാജകുമാരന്‍;ചിത്രം സൂക്ഷിക്കുന്നത് മറ്റൊരിടത്ത്

അബുദാബി: പ്രശസ്‌ത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ക്രിസ്തു രൂപത്തിലുള്ള വിഖ്യാത ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്. ലോകരക്ഷകന്‍ എന്നര്‍ഥമുള്ള സാല്‍വദോവര്‍ മുണ്ടി എന്ന ചിത്രം 45 കോടി ഡോളറിനാണ് സൗദി രാജകുമാരന്‍ സ്വന്തമാക്കിയത്.

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനായ ഡാവിഞ്ചി 1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്. ഈ അമൂല്യ ചിത്രം അബുദാബിയില്‍ അടുത്തിടെ തുറന്ന ലൂര്‍ മ്യൂസിയത്തിലേക്കാണ് എത്തുകയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലൂര്‍ അധികൃതര്‍ ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരാണ് ഇത്രയും വലിയ തുക നല്‍കി ഈ ചിത്രം വാങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞമാസം ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് 450 മില്യണ്‍ അമേരിക്കന്‍ ഡോളറിന് ഈ അമൂല്യചിത്രം ലേലത്തില്‍ വിറ്റുപോയത്. ഇത് വാങ്ങിയത് സൗദി രാജകുമാരനാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

Share
Leave a Comment