പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്‍ഫ്രാ റെഡ് സുരക്ഷാ വലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്ത്യന്‍ നിര്‍മിത സുരക്ഷാ വലയം. വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഫ്രാ റെഡ് സുരക്ഷാ വലയം സജ്ജമാക്കുന്നത്. വീടുകളില്‍ അതിക്രമിച്ചു കടക്കുന്നവരെ പിടിക്കാനുള്ള സുരക്ഷാ സംവിധാനമാണിത്. സെന്‍സറുകള്‍, ക്യാമറകള്‍, കേബിളുകള്‍ എന്നിവയടങ്ങുന്ന സംവിധാനം വസ്തുവിനു ചുറ്റും സ്ഥാപിക്കും.

ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ 2.8 കിലോമീറ്റര്‍ ചുറ്റളവിലുള്ള വസതിയിലാണ് പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം സ്ഥാപിക്കുന്നത്. പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം (പിഐഡിഎസ്) എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനം ഈ വര്‍ഷം പകുതിയോടെ സജ്ജമാക്കും. പിഐഡിഎസിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കുന്നവര്‍ ഘടകങ്ങള്‍ ഇന്ത്യന്‍ നിര്‍മിതമാണെന്നു സ്ഥിരീകരിക്കണം. കരാര്‍ സ്വന്തമാക്കുന്ന സ്ഥാപനം മൂന്നു മാസത്തിനകം പണി തീര്‍ക്കണം. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കണം.

Share
Leave a Comment