റായ്പൂര്‍•ബി.ജെ.പിയുടെ ജഞ്ച്ഗിര്‍ ചമ്പ എം.പി കമലാ ദേവി പട്ട്‌ലെയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഞായറാഴ്ച ഛത്തീസ്ഗഡിലെ ബലോദബസാര്‍ ജില്ലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. 51 കാരിയായ കമലാ ദേവിയ്ക്ക് അപകടത്തില്‍ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എം.പി ഒരു എസ്.യു.വിയില്‍ റായ്പൂരിലേക്ക് പോകുമ്പോഴാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്‍പേ പോകുകയായിരുന്ന ഒരു ട്രാക്ടര്‍ പെട്ടെന്ന് ബലോദബസാര്‍ ബൈപ്പാസ് റോഡിലേക്ക് തിരിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഇടതുകൈയ്ക്ക് പൊട്ടല്‍ സംഭവിച്ച കമലാദേവിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
Leave a Comment