ആലപ്പുഴ•ആലപ്പുഴ നഗരത്തിൽ മിക്ക ഉൾ റോഡുകളും ഇരുട്ടിലായിട്ടും റോഡുകളിൽ മാലിന്യം തള്ളിയിട്ടും അധികാരികൾക്ക് അനക്കമില്ലാത്തതിൽ ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പ്രതിക്ഷേധം രേഖപ്പെടുത്തി.
സ്വച്ച് സര്‍വ്വേക്ഷണ്‍ സര്‍വ്വേയിൽ ഒന്നാമതെത്താൻ ശ്രമിക്കുന്ന ആലപ്പുഴ നഗരസഭ ആദ്യം നഗരത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു.
തെരുവുകൾ ഇരുട്ടിലായതോടുകൂടി രാത്രികാലങ്ങളിൽ റോഡിൽ മാലിന്യം തള്ളുന്നതും പരസ്യമദ്യപാനവും കൂടി. ജില്ലാ കോടതിക്ക് പടിഞ്ഞാറ് കിടങ്ങാം പറമ്പ്, ചാത്തനാട്, തോണ്ടൻ കുളങ്ങര, ആശ്രമം, മന്നം തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല. പഴയ സ്ട്രീറ്റ് ലൈറ്റുകൾ മാറ്റി എൽ.ഇ.ഡി. ആക്കുന്നു എന്ന് പറഞ്ഞിട്ട് നാളിതുവരെ പ്രവർത്തികമായിട്ടില്ല. എൽ.ഇ.ഡി. ഇട്ട സ്ഥലങ്ങളിലാകട്ടെ പലതും കത്തുന്നുമില്ല. ഇത് നന്നാക്കാൻ കരാറുകാർ തയ്യാറാകാത്തതിനു പിന്നിൽ നഗരസഭയും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.സുരേഷ് കുമാർ, ബി.ജെ.പി ആശ്രമം ഏരിയ പ്രസിഡന്റ് അനിൽ കുമാർ ഒ.സി., സെക്രട്ടറി സനൽകുമാർ, അമ്പീശൻ, പോൾ ഏലിയാസ്,സണ്ണി തുടങ്ങിയവർ സംസാരിച്ചു
Leave a Comment