വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ : പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടു ട്രായ്

ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടു. വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ട്രായിയുടെ പച്ചക്കൊടി. ഉപഗ്രഹ ഭൗമ നെറ്റ്വര്‍ക്ക് വഴി ഈ സേവനങ്ങള്‍ ലഭ്യമാക്കാനാണു ശുപാര്‍ശ. ഫോണ്‍ ഇന്‍ഫ്ളൈറ്റ് അല്ലെങ്കില്‍ എയ്റോപ്ലെയ്ന്‍ മോടിലാണെങ്കില്‍ മാത്രം വൈഫൈ വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാര്‍ശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തില്‍ നല്‍കണം.

വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്നങ്ങളോ ഇല്ലാതെ വേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ കുറഞ്ഞത് 3000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണു സേവനം നല്‍കാന്‍ ശുപാര്‍ശ. വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു.

ആഭ്യന്തരരാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. തുടര്‍ന്നാണ് ‘ഇന്‍ഫ്ളൈറ്റ് കണക്ടിവിറ്റി’ ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് സൗകര്യത്തില്‍ തടസ്സമുണ്ടാകരുത്. മറ്റുരീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Share
Leave a Comment