യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു; കാരണം ആരേയും വേദനിപ്പിക്കുന്നത്

ബംഗളുരു: ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കാനാകാതെ യുവതി മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്.ബംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ചിക്കബല്ലപുര ജില്ലയിലെ ഹനുമന്തപുര ഗ്രാമത്തിലാണ് സംഭവം.

രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞ് ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും യുവതിയ്‌ക്കൊപ്പം മരിച്ചു. നാഗശ്രീ (25) ആണ് മക്കളയാ നവ്യശ്രീ(5), ദിവ്യശ്രീ(3), രണ്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരെ കൊന്ന് ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഫാമിലേക്ക് കുഞ്ഞുങ്ങളുമായി പോയ നാഗശ്രീ, അവിടെ വച്ചാണ് കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം അതേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

ആണ്‍കുഞ്ഞിന് ജനിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും നാഗശ്രീയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മൂന്നാമത്തെ കുഞ്ഞും പെണ്ണായതോടെ ബന്ധുക്കളില്‍നിന്നുള്ള പീഡനം സഹിക്കാനാകാതെ വന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

Share
Leave a Comment