മൂര്‍ഖന്റെ ചോര കുടിക്കുക, ജീവനുള്ള തേളിനെ ചവച്ചരയ്ക്കുക: അൽപ്പം വ്യത്യസ്തമായ സൈനിക പരിശീലനം

 

തായ്‌ലൻഡ്: സൈനികരുടെ പരിശീലനം അത് എല്ലായിടത്തും കഠിനമായിരിക്കും. എന്നാൽ തായ്‌ലാന്‍ഡിലെ സൈനിക പരിശീലനം ആരെയും ഞെട്ടിക്കും. തായ്‌ലാന്‍ഡില്‍ പരിശീലനത്തിന് എത്തിയ അമേരിക്കന്‍ സൈനിക സംഘത്തിന് നേരിടേണ്ടി വന്ന പരിശീലനം കണ്ടാല്‍ ആരും ഒന്ന് അറച്ചുപോകും.

കൊടുംകാട്ടില്‍ അതീജിവിക്കാനായി പാമ്പിന്റെ തല വെട്ടി ചോര കുടിക്കുന്നതായിരുന്നു ഇവിടത്തെ പ്രധാന പരിശീലനം. അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ ദക്ഷിണകൊറിയന്‍ സൈനികരും പരിശീലനത്തിനെത്തിയിരുന്നു.ഏതെങ്കിലും സാഹചര്യത്തിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു പോയാല്‍ അതിജീവനത്തിനുള്ള വഴികളില്‍ ഒന്നായാണ് പാമ്പിനെ കൊന്നു ചോര കുടിക്കുക എന്ന മാര്‍ഗ്ഗം. ഈ സംയുക്ത പരിശീലനത്തിലെ പാമ്പിന്റെ ചോര കുടിക്കുന്ന രംഗങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കടിയേറ്റാൽ മരണം വരെ സംഭവിക്കാവുന്ന മൂർഖൻ പാമ്പിന്റെ ചോരയാണ് സൈനികർ കുടിച്ചത്. പാമ്പിന്റെ തല വെട്ടി ചോര സൈനികന്റെ വായിലേക്ക് ഒഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മത്സ്യത്തിന്റെ സ്വാദായിരുന്നു പാമ്പിന്റെ ചോരയ്‌ക്കെന്നാണ് ഒരാള്‍ പറഞ്ഞു.തേളിനെ ജീവനോടെ ചവച്ചരച്ചു കഴിക്കുന്നതിന്റെയും പാമ്പിനെ ചുട്ടു തിന്നുന്നതിന്റെയും മൂര്‍ഖന്‍ പാമ്പിനെ സൈനികര്‍ ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതോടൊപ്പം കാണാന്‍ സാധിക്കും.

 

also read:മധുവിന്റെ സഹോദരിയുടെ ആരോപണം തള്ളി സര്‍ക്കാര്‍

Share
Leave a Comment
Tags: Thailand