Gulf

പ്രവാസികൾക്ക് വേണ്ടി സൗദി സ്ഥാനപതിയുമായി ചർച്ച നടത്തി കുഞ്ഞാലിക്കുട്ടി

ന്യൂ ഡല്‍ഹി ; സൗദി സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.  സ്വദേശിവൽക്കരണം മൂലം സൗദി അറേബ്യയിലെ ഇന്ത്യയിൽ നിന്നുള്ള ചെറുകിട വ്യാപാരികളും ജീവനക്കാരും നേരിടുന്ന അനിശ്ചിതത്വത്തെ കുറിച്ചാണ് എംപി സൗദിയുടെ ഇന്ത്യൻ സ്ഥാനപതി ഡോ. സൗദ് മുഹമ്മദ് അൽ സതിയുമായി ചർച്ച നടത്തിയത്. സൗദിയിലുള്ള ഇന്ത്യക്കാരിൽ അഞ്ചുലക്ഷം പേർ േകരളത്തിൽ നിന്നാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍. സൗദിയിലെ സ്ഥിതിഗതികൾ സ്ഥാനപതി വിവരിക്കുകയും ഭാവിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു അദ്ദേഹം പറയുകയും ചെയ്തു. അതേസമയം സ്ഥാനപതിയെ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.

also read ;സ്ത്രീകളെ ദ്രോഹിക്കുന്ന പ്രവാസി ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കേന്ദ്രത്തിന്റെ പുതിയ നിയമം

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button