മലകയറ്റത്തിന് ബുള്ളറ്റിനെക്കാള്‍ കേമനോ ഡോമിനര്‍; വൈറലായി വീഡിയോ

ബുള്ളറ്റിനെ വെല്ലാന്‍ ഒരു വണ്ടിയും ഇല്ല എന്നാണ് പതിവ് പല്ലവി എന്നാല്‍ പലപ്പോഴും ബുള്ളറ്റിനെ വെല്ലുവിളിച്ച് ബജാജ് ഡോമിനര്‍ രംഗത്തെത്താറുണ്ട്. പരസ്യങ്ങളിലൂടെ ട്രോളാനും ഡോമിനര്‍ മടികാട്ടിയിട്ടില്ല. അതിനിടയിലാണ് മലകയറ്റത്തിന്റെ കാര്യത്തില്‍ ബുള്ളറ്റാണോ ഡോമിനറാണോ സൂപ്പറെന്ന ചോദ്യമുയര്‍ന്നത്.

ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് ചെന്നൈയില്‍ നിന്നുള്ള ഒരു വാഹനപ്രേമിയാണ് .റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ബജാജ് ഡോമിനറും മലകയറ്റ മത്സരത്തിലേര്‍പ്പെടുന്ന വീഡിയോ ആണ് ഇയാള്‍ പുറത്തുവിട്ടിരിക്കുന്നത്.വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മലകയറ്റത്തിന്റെ കാര്യത്തില്‍ ബുള്ളറ്റിനോട് മത്സരിക്കുന്ന ഡോമിനര്‍ ദയനീയമായി പരാജയപ്പെടുന്നത് വീഡിയോയിലൂടെ കാണാം.

Share
Leave a Comment