വിദ്യാർത്ഥിനിയുടെ ആത്മഹത്യ ;അധ്യാപകർക്കെതിരെ കേസെടുത്തു

യുപി : വിദ്യാര്‍ഥി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ട് അധ്യാപകരെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഐകിഷ രാഘവ് ഷായെന്ന പെണ്‍കുട്ടിയാണ് പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ചെയ്തത്.

പരീക്ഷയില്‍ തോറ്റപ്പോള്‍ കടുത്ത മാനസിക സങ്കര്‍ഷത്തിലായിരുന്നു കുട്ടിയെന്ന്‍ മാതാപിതാക്കള്‍ പറഞ്ഞു. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടി വാതില്‍ പൂട്ടിയിരുന്നു.

Read also:വീര്യം കുറയാതെ വീണ്ടും ചേതന്‍ ഇന്ത്യന്‍ സേനയിലേക്ക്; ഇത് വേറിട്ടൊരു ജീവിതം

സംഭവം കണ്ടതോടെ മാതാപിതാക്കള്‍ വാതില്‍ പൊളിച്ച് അകത്തുകയറിയെങ്കിലും രക്ഷിക്കാനായില്ല. അറസ്റ്റിലായ അധ്യാപകരെക്കുറിച്ച് ഐകിഷ നിരന്തരം പരാതി പറയാറുണ്ടായിരുന്നെന്ന്‍ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി.

എന്നാല്‍ കുട്ടിയുടെ പക്കല്‍നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും പോലിസ് പറഞ്ഞു.

Share
Leave a Comment