ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കരുത് ; രവിശങ്കര്‍ പ്രസാദ്

ബെംഗളൂരു: ആധാർ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയിലല്ല വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും ബെംഗളൂരുവിലെ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകും. ആധാറിന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി ന്യായീകരിച്ചു.

Read also:ഭാരത് ബന്ദിനിടെ സംഘർഷം ; ഒരാള്‍ കൊല്ലപ്പെട്ടു

ക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ സുതാര്യമായി നടപ്പാക്കാന്‍ ഇതിന് സാധിക്കും. നരേന്ദ്ര മോദിയുടെയും മന്‍മോഹന്‍ സിങിന്റെയും ആധാര്‍ പദ്ധതികളില്‍ വ്യക്തമായ വ്യത്യാസമുണ്ട്. മന്‍മോഹന്റെ ആധാറിന് നിയമത്തിന്റെ പിന്തുണയില്ലായിരുന്നു. എന്നാല്‍ നിയമത്തിന്റെ പിന്തുണയോടെയുള്ളതാണ് മോദിയുടെ ആധാര്‍. ഇത് സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് നല്‍കുന്നെന്നും ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നവരാണെന്ന ആരോപണം നേരിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേർത്തു.

Share
Leave a Comment