കൊച്ചി : പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ പ്രതിയാക്കാൻ സിപിഎം ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാക്ഷിയെ സ്വാധീനിക്കാൻ പാർട്ടി ശ്രമിച്ചെന്നും കുറച്ചുനാൾ കഴിഞ്ഞാൽ കേസ് തേയ്ച്ച് മായിച്ചു കളയും എന്നതുകൊണ്ടുതന്നെ കേസിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യമാണെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ചെന്നിത്തല വ്യക്തമാക്കി.
കൂടാതെ എറണാകുളം എസ്പിയെ മാറ്റണമെന്നും റൂറൽ ടൈഗർ ഫോഴ്‌സ് ഉണ്ടാക്കാൻ എസ്പിക്ക് ആരാണ് അധികാരം നൽകിയതെന്നും ഫോഴ്‌സ് ഉടനെ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
Leave a Comment