ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വർണം കൂടി

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ ഫൈനലിൽ സൈന നേവാളിന് സ്വർണം. ഇന്ത്യയുടെ തന്നെ മറ്റൊരു താരം പി വി സിന്ധു വെള്ളി നേടി. ഇതോടെ ഇന്ത്യയ്ക്ക് 26 സ്വർണം ലഭിച്ചു . സ്കോര്‍: 21-18, 23-21. ആദ്യ സെമിയില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ അടിയറവ് പറയിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പിവി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്.

Share
Leave a Comment