അദ്ധ്യാപക ഒഴിവ്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കുന്നതിന് പരിചയ സമ്പന്നരായ അദ്ധ്യാപകരെ നിയമിക്കുന്നു. ഭാഷ, കണക്ക്, ശാസ്ത്രം, ജിയോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, നിയമം, ജേര്‍ണലിസം, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നതിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അദ്ധ്യാപന വൃത്തിയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും അപേക്ഷിക്കാം. വിരമിച്ച അദ്ധ്യാപകരെയും പരിഗണിക്കും. മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും വേതനം.

താത്പര്യമുളളവര്‍ ബയോഡേറ്റാ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച് വൈകിട്ട് അഞ്ചു മണി. അപേക്ഷകര്‍ മേയ് ഒന്‍പതിന് രാവിലെ 10.30ന് തിരുവനന്തപുരം കേന്ദ്രത്തില്‍ അഭിമുഖത്തിനെത്തണം. പാലക്കാട്, കോഴിക്കോട്, ഐ.സി.എസ്.ആര്‍ പൊന്നാന്നി, മൂവാറ്റുപുഴ ആളൂര്‍ (ഇരിങ്ങാലക്കുട), ചെങ്ങന്നൂര്‍, കോന്നി, കല്യാശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഉപകേന്ദ്രങ്ങള്‍.

വിലാസം: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം. വെബ്‌സൈറ്റ്: www.ccek.org ഇമെയില്‍:directorccek@gmail.com. ഫോണ്‍: 0471 2313065, 2311654.

Share
Leave a Comment