ന്യൂഡല്‍ഹി: രാജ്യത്തെ കഴിഞ്ഞ ആറു പൊതു തിരഞ്ഞെടുപ്പുകള്‍ക്കു ശേഷവും വ്യാപാരികളെ നിരാശരാക്കാതെ നിലനിന്ന ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരികള്‍. ഭരണം ഏതു കൈകളിലേക്കെത്തും എന്നതടക്കമുള്ള ചിന്തകളാണ് ഇപ്പോള്‍ ഇവരുടെ തലയക്കു മുകളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നത്.
ഓഹരി വിപണി 2017ന്‌റെ ആരംഭം മുതല്‍ ഒട്ടേറെ ഏറ്റക്കുറച്ചിലുകളിലൂടെ കടന്നു പോയെങ്കിലും ഏതാനും ആഴ്ച്ചകളായി നഷ്ടമില്ലാത്ത നിലയിലാണ്. കുത്തനെയുള്ള കയറ്റം ഉടന്‍ പ്രതീക്ഷിക്കാനാവില്ലെങ്കിലും നഷ്ടസാധ്യത കുറവായതിനാല്‍ ഓഹരി വാങ്ങാനും വില്‍ക്കാനും പറ്റിയ സമയമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. 2008ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ അടക്കം ഞെരുക്കത്തിലാക്കിയ സംഭവങ്ങളിലൊന്ന്. എന്നാല്‍ ഇതിനു ശേഷം കാര്യമായ നഷ്ടം വിപണിയില്‍ ഉടലെടുത്തിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ പുറത്തു വന്ന കോടിക്കണക്കിനു രൂപയുടെ ബാങ്ക് തട്ടിപ്പ് സംഭവം ഓഹരി വിപണിയെ വരും ദിവസങ്ങളില്‍ ബാധിക്കുമോ എന്ന ആശങ്ക മാത്രമാണ് ചെറുതായിട്ടാണെങ്കിലും ഉള്ളതെന്നും വ്യാപാരികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കൂടുതല്‍ ഓഹരി നിക്ഷേപങ്ങള്‍ ആരംഭിക്കാനും വിദേശനിക്ഷേപത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനുമാണ് സാധ്യതയെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
Leave a Comment