Kerala

മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് പതിനഞ്ച് വാഹനങ്ങൾ; ഇത്ര സുരക്ഷയുടെ ആവശ്യമെന്താണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഡി വൈ എഫ് ഐ നേതാക്കളുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കേരളാ പൊലീസാണ്. ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും പൊലീസുകാരുടെ സസ്പെന്‍ഷന്‍ ആളുകളെ കബളിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി. സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ദുബായിൽ കനാൽ ബ്രിഡ്‌ജിൽ നിന്ന് ചാടി സാഹസം; കൗമാരക്കാർ പിടിയിൽ

പതിനഞ്ച് വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത്. ഒരു മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷയുടെ ആവശ്യം എന്താണ്. ഇത് രാജഭരണമാണോയെന്ന് ചെന്നിത്തല ചോദിക്കുകയുണ്ടായി. കേരളത്തിലെ പൊലീസ് കുത്തഴിഞ്ഞ പുസ്തകമായി. പൊലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. പ്രധാന പദവികളിലെല്ലാം ഏറാന്മൂളികളാണെന്നും അദ്ദേഹം ആരോപിച്ചു.

 

Tags

Post Your Comments


Back to top button
Close
Close