Kerala

എസ്‌ഐയുടെ യാത്രയയപ്പ് ആഘോഷമാക്കി, മദ്യ ലഹരിയില്‍ ഉദ്യോഗസ്ഥര്‍, പിന്നീട് സംഭവിച്ചത്

കുമളി: എസ്.ഐയുടെ യാത്രയയപ്പ് ആഘോഷമാക്കിയതിന് ശേഷം മദ്യലഹരിയില്‍ വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ പരാക്രമം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സ്‌കൂട്ടര്‍ യാത്രക്കിരിയെ ഇടിച്ചിട്ടു. പിന്നീട് ഒരു ലോറിയിലും ഇടിച്ച് നിര്‍ത്താതെപോയ കാര്‍ നാട്ടുകാര്‍ തടഞ്ഞു.

read also: കഴുത്തില്‍ വടിവാള്‍ വച്ച് കെവിനെ വാഹനത്തില്‍ കയറ്റിയത് എ.എസ്.ഐ ബിജുവിന്റെ മുന്നില്‍വെച്ച്

ഇന്നലെ രാത്രി 7.30 നു തേക്കടി ജംഗ്ഷനിലാണ് സംഭവം. കുമളി സ്റ്റേഷനിലെ എസ്.ഐയുടെ യാത്രയയപ്പില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. മദ്യലഹരിയിലായിരുന്ന ഇവര്‍ ഒടിച്ചിരുന്ന കാര്‍ സ്‌കൂട്ടറില്‍ എത്തിയ യുവതിയെ ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണു പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുവന്താനം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമികവിവരം. നാട്ടുകാര്‍ വളഞ്ഞതോടെ താന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരു പോലീസുകാരന്‍ ആക്രോശിച്ചു. ഇതിനിടെ കാറില്‍ നിന്നു മദ്യക്കുപ്പിയും വെള്ളവും ഗ്ലാസും നാട്ടുകാര്‍ പുറത്തെടുത്തു. വിവരമറിഞ്ഞെത്തിയ കുമളി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

Tags

Post Your Comments


Back to top button
Close
Close