Movie SongsEntertainment

ഷൂട്ടിങ്ങിനിടയില്‍ അപകടം; യുവ സംവിധായകന് ദാരുണാന്ത്യം

ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തില്‍ കന്നഡ ചലിച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി  അന്തരിച്ചു. മുപ്പത്തിയഞ്ചു വയസ്സായിരുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്.

ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ വെള്ളച്ചാട്ടത്തിലേയ്ക്കു സന്തോഷ്‌ കാല്‍വഴുതി വീഴുകയായിരുന്നു.

     പുതിയ സിനിമയുടെ ആവസാന ഷെഡ്യൂള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കെയാണ് അപകടം. മൂന്നു ദിവസമായി തുടരുന്ന ശക്തമായ മഴയും ഒഴുക്കുമാണ് അപകടത്തിനു അക്കം കൂട്ടിയത്. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്.

Tags

Post Your Comments


Back to top button
Close
Close