Kerala

കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജസ്‌നയുടേത്? സാമ്യതകള്‍ ഇങ്ങനെ

തമിഴ്‌നാട്: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞു. ജസ്‌നയെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  ജസ്‌നയെ തിരുവല്ലയിലുള്ള ഒരു കല്ല്യാണ വീട്ടില്‍ കണ്ടിരുന്നുവെന്നും അതിനു പിന്നാലെ ബെംഗളൂരുവില്‍ കണ്ടെത്തിയെന്നും തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു. എന്നാല്‍ അതിലെയൊന്നും സത്യാവസ്ഥ ഇതുവരെ മറനീക്കി പുറത്തേക്കു വന്നിട്ടില്ല.

Image result for jesna

എന്നാല്‍ ഇത്തവണ മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്ത് പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ജസ്‌നയാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ഇന്നലെ വൈകുന്നേരമാണ് വിവരം ലഭിച്ചത്. ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘം സംശയത്തെ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചു.

Also Read : എരുമേലിയില്‍ നിന്നും കാണാതായ ജസ്‌ന ബെംഗളൂരുവില്‍? നിര്‍ണായക തെളിവുകള്‍ ഇങ്ങനെ

കത്തിക്കരിഞ്ഞ പെണ്‍കുട്ടി പല്ലിന് കമ്പിയിട്ടതും 19നും 21നും മധ്യേ പ്രായമുള്ളതുമാണ്. ജസ്നയുടെ പല്ലും കമ്പിയിട്ടതാണ്. പ്രായവും ഏതാണ്ട് സമാനമാണ്. സംശയത്തെ തുടര്‍ന്നാണ് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ജസ്ന.

Image result for jesna

 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജസ്നയെക്കുറിച്ച് പിന്നീട് വിവരമില്ല. ഓട്ടോറിക്ഷയിലും ബസിലുമായി ജസ്ന എരുമേലി വരെ എത്തിയതായി വിവരം ലഭിച്ചിരുന്നു. ജസ്നയുടെ കൈവശം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇല്ല. എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണു ജസ്ന.

 

Tags

Related Articles

Post Your Comments


Back to top button
Close
Close