Kerala

സ്ത്രീ പീഡനക്കേസ് : ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി

നെടുമ്പാശ്ശേരി : സ്ത്രീ പീഡനക്കേസിനെ തുടർന്ന് ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി. ഹരിയാന സ്വദേശി അങ്കിത് (28) ആണ് ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. ശേഷം ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി. ഹരിയാന പോലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും എത്തിയാലുടനെ പ്രതിയെ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

രണ്ടു വര്‍ഷം മുമ്പാണു ഹരിയാനയില്‍ സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഇയാള്‍ ഗള്‍ഫിലേക്കു മുങ്ങിയത്. പിന്നീട് ഹരിയാന പോലീസ് ഇയാള്‍ക്കെതിരേ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

Also read : നിരീക്ഷണ തടവിന് വിധിക്കപ്പെട്ട ഇന്ത്യൻ വംശജന് യുഎസിൽ ശിക്ഷാ ഇളവ്

Related Articles

Post Your Comments


Back to top button