Kerala

ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി

കോട്ടയം: കോട്ടയത്ത് നടന്ന ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കെവിന്റെ ഭാര്യയായി തന്നെ വീട്ടില്‍ തുടരുമെന്ന് നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിന്‍ചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാന്‍തന്നെ നോക്കും’ നീനു പറഞ്ഞു.

തന്നെ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും നേരില്‍ക്കണ്ടാല്‍ വെട്ടുമെന്നും കെവിനോട് മൂത്തസഹോദരപുത്രന്‍ നിയാസ് പറഞ്ഞിരുന്നുവെന്നും നീനു പറഞ്ഞു. കെവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാതാപിതാക്കള്‍ക്കു പ്രശ്‌നമായിരുന്നു. അതു പലവട്ടം അവര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നുവെന്നും നീനു പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close