Gulf

വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ സ്‌കൂളുകളില്‍ പരീക്ഷകള്‍ വൈകി

ഷാര്‍ജ : ഷാര്‍ജ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂളുകളിലെ പരീക്ഷകള്‍ വൈകി. ഷാര്‍ജയിലെ അല്‍-എസ്ര പ്രദേശത്താണ് തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി വൈദ്യുതി തടസപ്പെട്ടത്. ഇതോടെ സ്‌കൂളുകളിലെ പരീക്ഷകള്‍ തുടങ്ങാനും വൈകി. വൈദ്യുതി തടസപ്പെട്ടതോടെ ക്ലാസ് മുറികളിലെ ഉയര്‍ന്ന ചൂട് മൂലം കുട്ടികള്‍ക്ക് ക്ലാസുകളില്‍ ഇരിയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണത്താല്‍ പരീക്ഷകള്‍ ആരംഭിയ്ക്കാന്‍ വൈകുകയും ചെയ്തു.

പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടതോടെ സാങ്കേതിക തകരാര്‍ പരിഹരിയ്ക്കാന്‍ സ്ഥലത്തേയ്ക്ക് ടെക്‌നിക്കല്‍ അംഗങ്ങള്‍ എത്തുകയും, അല്‍പ്പസമയത്തിനകം തകരാര്‍ പരിഹരിക്കുകയും ചെയ്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close