Movie SongsEntertainment

കാമുകിയെ മര്‍ദ്ദിച്ചതിന് പ്രമുഖ നടനെതിരെ കേസെടുത്തു

കാമുകിയ മര്‍ദ്ദിച്ച സംഭവത്തില്‍ കാമുകനായ പ്രമുഖ നടനെതിരെ കേസെടുത്തു. സാമ്പത്തികവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും നടന്‍ കാമുകിയെ പിടിച്ച് തള്ളുകയുമായിരുന്നു.

തുടര്‍ന്ന് സ്റ്റെയറില്‍നിന്ന് വീണ നീരുവിനെ മുടിക്ക് പിടിച്ച് തല തറയില്‍ ഇടിച്ചുവെന്നുമാണ് നടനെതിരെയുള്ള ആരോപണം. പ്രമുഖ ബോളിവുഡ് താരം അര്‍മാന്‍ കോഹ്ലിയ്ക്കെതിരെ കാമുകിയായ നീരു രണ്‍ധാവയാണ് പരാതി നല്‍കിയിട്ടുള്ളത്.

മുംബൈയിലെ സാന്റാക്രൂസ് പൊലീസ് സ്റ്റേഷനിലാണ് അര്‍മാന്‍ കോഹ്ലിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 323, 326, 504, 506 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അര്‍മാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തലയ്ക്ക് പരുക്കേറ്റ നീരുവിനെ മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

1992ല്‍ വിരോധി എന്ന ചിത്രത്തിലൂടെയാണ് അര്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2015 മുതലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close