International

കൗമാരക്കാരിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കാന്‍ ശ്രമിച്ച പ്രമുഖ മോഡലുകള്‍ അറസ്റ്റില്‍

റഷ്യ: കൗമാരക്കാരിയെ പെണ്‍വാണിഭ സംഘത്തിന് ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ച പ്രശസ്ത മോഡലുകള്‍ പിടിയില്‍. പ്രശസ്ത മോഡലുകളായ സെനിയ സ്റ്ററിക്കോവ, ടറ്റിയാന പെട്രോവ എന്നിവരെയാണ് മോസ്‌കോ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടിയത്. 18കാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായിട്ട് ഗള്‍ഫിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

read also: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ കാമുകനൊപ്പം മുങ്ങിയ യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സംശയം

ആയയുടെ ജോലി നല്‍കാം എന്ന് പറഞ്ഞായിരുന്നു 18കാരിയെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍വാണിഭ സംഘത്തില്‍ ലൈംഗിക അടിമയാക്കാനായിരുന്നു ഇവര്‍ കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഇത്തരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് വിവരം ലഭിച്ച പോലീസ് പിന്നീട് നടത്തിയ രഹസ്യാന്വേഷണത്തില്‍ മോഡലുകള്‍ പിടിയിലാവുകയായിരുന്നു.

പ്രതികളിലൊരാള്‍ മിസ്സിസ് റഷ്യ 2017 അവസാന റൗണ്ട് വരെയെത്തിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും. മോഡലിങ് ഏജന്‍സി നടത്തുന്ന ഇവര്‍ ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് മനുഷ്യകടത്ത് നടത്തിയിരുന്നത്. ആറു വര്‍ഷം വരെ തടവ് ഇവര്‍ക്ക് ലഭിക്കും. 17 ലക്ഷം രൂപയ്ക്ക് ഇവരെ കൈമാറാനായിരുന്നു ശ്രമം.

 

shortlink

Related Articles

Post Your Comments


Back to top button