ഫേസ്ബുക്കിൽ ജോലി ചെയ്യാം; യോഗ്യതകൾ ഇവയാണ്

വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനായി ന്യൂസ് പബ്ലിഷര്‍ സ്‌പെഷ്യലിസ്റ്റുകൾ എന്ന പോസ്റ്റിലേക്ക് ഫേസ്ബുക്ക് ജോലിക്കാരെ നിയമിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു പരസ്യം പ്രസിദ്ധീകരിച്ചത്. ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുക എന്നതാണ് പ്രധാന ചുമതല. സ്പാനീഷ് ഭാഷയില്‍ വൈദഗ്ദ്യമുള്ളവരായിരിക്കണം. പത്രപ്രവര്‍ത്തനത്തോട് താല്‍പര്യമുള്ളവർക്കും ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങളോട് താല്പര്യമുള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

Read Also: ഈ മെസ്സേജിംഗ് ആപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക

കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ മേഖലകളിൽ നിന്ന് ഫേസ്ബുക്കിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് സൂചന.

Share
Leave a Comment