Kerala

നിപ്പ വൈറസില്‍ നിന്നും മുക്തി നേടിയവരെ സന്ദർശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടിയ രണ്ട് പേരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു സന്ദർശനം. മാസ്‌കോ മറ്റൊരു പ്രതിരോധ മാര്‍ഗങ്ങളോ ഇല്ലാതെ മന്ത്രിയും സംഘവും നേരിട്ട് അവരെ കണ്ടത് പൊതുജനങ്ങളിലുള്ള ആശങ്ക ഇല്ലാതാക്കാന്‍ സഹായിക്കും.

തങ്ങളെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നതിന്റെ നന്ദി അവര്‍ മന്ത്രിയോടറിയിച്ചു. അതേസമയം മന്ത്രി അവരെ ആശ്വസിപ്പിച്ചു. രോഗ മുക്തി നേടിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥി തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഈ മാസം 14നും ആശുപത്രി വിടും. നിപ്പ വൈറസ് ബാധയില്‍ നിന്ന് രോഗികള്‍ തിരിച്ചു വന്നതായി എവിടേയും രേഖപ്പെടുത്തി കാണുന്നില്ല. അതിനാല്‍ തന്നെ ഇത് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ കൂട്ടായ്മയുടെ വിജയമാണെന്നു മന്ത്രി പറഞ്ഞു.

Also read : ഈ ഭക്ഷണങ്ങള്‍ കഴിച്ച ശേഷമാണോ നിങ്ങൾ ഉറങ്ങുന്നത് ? എങ്കിൽ സൂക്ഷിക്കുക

Tags

Related Articles

Post Your Comments


Back to top button
Close
Close