India

മോദിയെ വധിയ്ക്കാന്‍ മാവോയിസ്റ്റ് പദ്ധതി : ഭാവനാസൃഷ്ടിയെന്ന് ശിവസേനയുടെ ആരോപണം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയേയും പരിഹസിച്ച് ശിവസേന. മോദിയെ വധിയ്ക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത അപസര്‍പ്പക കഥയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലൂടെയാണ് ശിവസേനയുടെ പരിഹാസം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പലപ്പോഴും ഇത്തരം വിവരങ്ങള്‍ പുറത്തുവരാറുണ്ടെന്നും ശിവസേന പത്രം പരിഹസിക്കുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ദീര്‍ഘായുസ് നേരുന്നുവെന്നും ശിവസേന പത്രം വ്യക്തമാക്കി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനേയും ശിവസേന മുഖപത്രം പരിഹസിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ലക്ഷങ്ങളുടെ സംരക്ഷകന്‍ ജീവിച്ചിരിക്കണമെന്നാണ് ഫഡ്നാവിസിനെതിരായ പരിഹാസം. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് നല്‍കുന്നത് പോലുള്ള സംരക്ഷണം ഫഡ്നാവിസിന് നല്‍കണമെന്നാണ് പരിഹാസം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയില്‍ മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്നായിരുന്നു വാര്‍ത്ത. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരില്‍ മലയാളിയായ റോണ വില്‍സന്റെ വസതിയില്‍ നിന്ന് ലഭിച്ച കത്തില്‍ ഇത് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് പുനെ പോലീസിന്റെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button