Gulf

വിമാനങ്ങള്‍ വൈകി : യാത്രക്കാര്‍ ദുരിതത്തില്‍

കുവൈറ്റ്: വിമാനങ്ങള്‍ വൈകിയത് മൂലം ദുരിതത്തിലായത് യാത്രക്കാര്‍. പകരം സംവിധാനം ചെയ്യാതെ ജസീറ എയര്‍വേയ്സ് യാത്രക്കാരെ അപമാനിച്ചതായി പരാതി. 12 മണിക്കൂറില്‍ കൂടുതലാണ് വിമാനം വൈകിയത്.

കുവൈറ്റില്‍ കാലാവസ്ഥ മോശമായത് കൊണ്ടാണ് സര്‍വ്വീസുകള്‍ വൈകിയതെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്. രാജ്യത്തെ ഏറ്റവും ചിലവ് കുറഞ്ഞ എയര്‍ലൈനാണ് ജസീറ എയര്‍വേയ്സ്. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലേക്ക് ജസീറ സര്‍വ്വീസ് നടത്തുന്നുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close