KeralaCinema

ഭീഷണിയും അജ്ഞാത സന്ദേശവും; മോഹൻലാൽ ഫാന്‍സ് അസോസിയേഷനും എഐവൈഎഫും ഏറ്റുമുട്ടുന്നു

കൊച്ചി : സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ യിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് മോഹന്‍ലാലിന്റെ കോലം കത്തിച്ച എ.ഐ.വൈ.എഫ് നേതാവിന് വധഭീഷണി. ഇതിനെത്തുടർന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതിയും നല്‍കി.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയെന്ന പേരില്‍ ശിവന്‍ എന്നൊരാള്‍ ഫോണിലേക്ക് വിളിച്ച് വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് സജിലാല്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ കോലം കത്തിച്ചത്. കൊച്ചി ഫിലിം ചേംബര്‍ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിലാണ് മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button