Kerala

നൂറിന്റെ നിറവിൽ ഗൗരിയമ്മ; ജന്മദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ആ​ല​പ്പു​ഴ: സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്താൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളായ കെ.ആർ. ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ. ഗൗരിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. ആ​ല​പ്പു​ഴ റെ​യ്​​ബാ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​വി​ലെ 11ന്​ ​ഗൗ​രി​യ​മ്മ പ്രവർത്തകരോടൊപ്പം കേ​ക്ക്​ മു​റി​ച്ച്‌​ സ​ന്തോ​ഷം പ​ങ്കി​ടും. ഗൗ​രി​യ​മ്മ​ക്ക്​ പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ളു​മാ​യി നിരവധി രാഷ്ട്രീയ നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും ഇന്നലെ മുതൽ എത്തിത്തുടങ്ങിയിരുന്നു.

Read also:ജനങ്ങളെ ആശങ്കയിലാഴ്ത്തി പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്

രാ​ഷ്​​ട്രീ​യ ജീ​വി​ത​ത്തി​ല്‍ നാ​ടി​നും ജ​ന​ങ്ങ​ള്‍​ക്കും നി​സ്​​തു​ല​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ നേ​താ​വാ​ണ്​ ഗൗ​രി​യ​മ്മ​യെ​ന്ന്​ ഭാ​ര്യ​യു​മൊ​ത്ത്​ എ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ എം.​എം. ഹ​സ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മയും മ​​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​നും സമ്മാനങ്ങളുമായി ഗൗരിയമ്മയെ സന്ദർശിച്ചു.

ശനിയാഴ്ച മുതൽ ചാ​ത്ത​നാട്ടെ ഗൗ​രി​യ​മ്മ​യു​ടെ വ​സ​തി​യി​ല്‍ ആശംസകളും സമ്മാനങ്ങളുമായി എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കാ​ണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button