Automobile

നിർമ്മാണപ്പിഴവ്; മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകൾ തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: മാരുതി സുസൂക്കിയുടെ പുതിയ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകൾ തിരികെ വിളിക്കുന്നു. ഇരു മോഡലുകളുടെയും എയര്‍ബാഗ് കണ്‍ട്രോളര്‍ യൂണിറ്റിനുണ്ടായ പിഴവ് മൂലം 1,279 യൂണിറ്റ് വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. 2018 മെയ് 7 മുതല്‍ ജൂലൈ 5 വരെ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ 566 യൂണിറ്റും, ഡിസൈറിന്റെ 713 യൂണിറ്റ് വാഹനങ്ങളുമാണ് തിരികെ വിളിച്ചിരിക്കുന്നത്. സ്വിഫ്റ്റ് , ഡിസൈര്‍ ഉപഭോക്താക്കള്‍ അടുത്തുള്ള മാരുതി സുസൂക്കി ഡീലര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്.

Read also: മാരുതി സുസൂക്കിയുടെ ഈ ഡീസല്‍ കാര്‍ ഇന്ത്യയില്‍ പിന്‍വലിച്ചു

Tags

Post Your Comments


Back to top button
Close
Close