Uncategorized

രക്ഷാപ്രവര്‍ത്തനത്തിനിടെ തോണി മറിഞ്ഞ് നാല് പേരെ കാണാതായി

വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കുട്ടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായത്

വയനാട്: രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ചിത്രമൂലയില്‍ ഉരുള്‍പൊട്ടലില്‍ കുട്ടത്തോണി മറിഞ്ഞ് നാല് പേരെ കാണാതായത്. അതേസമയം നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ ആറു പേരില്‍ അഞ്ച് പേരുടെ മൃതദേഹം ലഭിച്ചു. എരുമമുണ്ട നിലമ്പര്‍ പറമ്പാടന്‍ സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി, ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ് വീട്ടിലേക്ക് വിരുന്നു വന്ന മിഥുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു.

Also Read : കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മഴക്കെടുതിയില്‍ 16 മരണം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി

ഗൃഹനാഥനായ സുബ്രഹ്മണ്യനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഇവര്‍ ഒലിച്ചുപോകുകയായിരുന്നു. ഇവിടെ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറിയായിരുന്നു ദുരന്തം.

Tags

Post Your Comments

Related Articles


Back to top button
Close
Close