India

മാറാരോഗങ്ങള്‍ മാറ്റിയെടുക്കാമെന്ന വ്യാജേന യുവതിയെ ചുംബിക്കാൻ ശ്രമം; ആൾദൈവം പിടിയിൽ

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌

ആസാം: മാറാരോഗങ്ങള്‍ മാറ്റിയെടുക്കാമെന്ന വ്യാജേന യുവതിയെ ചുംബിച്ച ആള്‍ദൈവം പിടിയിൽ. അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ഭോറാല്‍ട്ടപ് ഗ്രാമത്തിലാണ് സംഭവം. താന്‍ ദൈവത്തിന്‍റെ അവതാരമാണെന്നും ദിവ്യശക്തിയുണ്ടെന്നും വ്യക്തമാക്കി മാനസികമായും ശാരീരികമായും അവശതയനുഭവിക്കുന്ന യുവതിയെ കടന്നുപിടിച്ച രാം പ്രകാശ് ചൗഹാനാണ് പിടിയിലായത്.

Read also: ഭക്തയായ യുവതിയെ ആള്‍ദൈവം ബലാത്സംഗം ചെയ്​തെന്ന പരാതി

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ കുറേക്കാലമായി ഗ്രാമത്തിൽ കറങ്ങിനടന്ന ഇയാളെ ആളുകൾ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്.

Tags

Post Your Comments

Related Articles


Back to top button
Close
Close