സൈബര്‍ ശ്രീ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്ട്‌വെയര്‍ വികസന പരിശീലനത്തിലെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 20നും 26നും മധ്യേ.

Also readഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഏഴുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10 രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം -695014 എന്നവിലാസത്തില്‍ ഹാജരാകണം. ഫോണ്‍: 0471 2323949.

Share
Leave a Comment