വാഹനാപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വാഹനാപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.മുട്ടത്തറയില്‍ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് കോര്‍ദോവ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുട്ടത്തറ പള്ളിത്തെരുവ് മാതാ പ്ലാസ്റ്റിക്‌സിന് എതിര്‍വശം താമസിക്കുന്ന നജീമയുടെ മകള്‍ അന്‍സിയ(16) ആണ് മരിച്ചത്.

മുട്ടത്തറ ജംഗ്ഷന് സമീപമായിരുന്നു അപകടം. അമ്മയുമായി ട്യൂഷന് പോകുകയായിരുന്ന അന്‍സിയയെ റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ പാഞ്ഞ് വന്ന കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയും ബസിനടിയില്‍പ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച്‌ തന്നെ അന്‍സിയ മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Share
Leave a Comment