ഇനിയൊരു പ്രതിമ നിര്‍മ്മിച്ചാൽ അത് ഈ അമ്മയുടേതായിരിക്കണം; പ്രചോദനമായി എന്‍എസ് മാധവന്റെ കുറിപ്പ്

ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്റെ അമ്മയെന്ന് വിളിക്കാം

കൊച്ചി: ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടെതാകണമെന്ന് വ്യക്തമാക്കി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണ്. നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടിയാണ് കാര്‍ത്യായനി അമ്മ സംസ്ഥാനത്ത് ഒന്നാമത് എത്തിയത്. 42,933 പേര്‍ എഴുതിയ പരീക്ഷയിലെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു കാര്‍ത്യായനി അമ്മ. കൂടെ പരീക്ഷ എഴുതിയ രാമചന്ദ്രന്‍ പിള്ള നേടിയത് 88 മാര്‍ക്കാണ്.

Share
Leave a Comment